Sunday, July 20, 2014

കർക്കിടകം


അന്ന്,
വറുതിയുടെ കറുത്ത രാവുകളിൽ

ചിങ്ങത്തിന്റെ സമൃദ്ധിക്കു താഴെ
മുഷിഞ്ഞ തോർത്തുടുത്ത്‌

തല കുനിച്ചിരുന്നു കഞ്ഞി കുടിച്ചിരുന്ന
അധസ്ഥിതൻ !
ഇന്ന്,
സമൃദ്ധിയുടെ ദുർമ്മേദസ്സുരുക്കാൻ
ഔഷധക്കഞ്ഞി കുടിച്ച്
കാവിയുടുത്ത്‌, ചീർത്ത കുമ്പ തിരുമ്മി
രാമായണം ജപിക്കും ആഡ്യൻ!!
 

No comments:

Post a Comment