സ്വപ്ന സഞ്ചാരിണീ പഞ്ചവർണ്ണക്കിളീ
പോരുന്നോ നീയെന്റെ നാടുകാണാൻ..
അതിഥിയാണിവിടെയെങ്കിലും
പോറ്റുന്നോരീയിടവുമെൻ നാടുതന്നെ..
മലയില്ല മഞ്ഞില്ല പുഴയില്ല കാടില്ലയെങ്കിലും
കാണുകിൽ നീയിതു സ്വർഗ്ഗമെന്നോതിടും..
തെളിഞ്ഞ നീലാകാശത്തിൽ
ശുഭ്രനക്ഷത്രങ്ങളാൽ മാലതീർത്തപോൽ
ശാന്തമാം സാഗരത്തിൽ
പടർന്നു കിടക്കുന്നതെൻ ദേശം..
താഴ്ന്ന് പറന്നീടുകിൽ കാണാം,
തെളിഞ്ഞു വരുന്നൊരാ മായാ പ്രപഞ്ചത്തെ..
പച്ചയും നീലയും കറുപ്പും കലർന്ന ചിറകുകൾ
നീട്ടി പരത്തി കിടക്കും മയിലെന്നു കരുതി
എന്തിന് നിൻ ചിറകുകൾ നാണിച്ചു നിൽക്കണം..
മയിലല്ല, ചിറകല്ല, മായാ സാഗരത്തിൻ
അഭൗമ സൗന്ദര്യ സ്വാഗതമാണത്..
അരികത്തു ചെന്നീടുകിൽ കാണാം
കുഞ്ഞോളങ്ങൾ, ഓടിവന്നുമ്മതന്നു,
പഞ്ചാര മണലുകൾ കട്ടുനക്കിയോടും കുറുമ്പന്മാർ..
അക്കര ദേശത്തെ സങ്കൽപ്പങ്ങളൊന്നുമേ
സ്വപ്നമല്ലെന്നു കണ്ടറിഞ്ഞീടാം..
ഊഴ്ന്നിറങ്ങാം, അഗാധതയിലേക്ക്
അത്ഭുതം കൂറും കാഴ്ചകൾ കണ്ടിടാം..
മത്സ്യ കന്ന്യകമാർ വാണിടും
സ്വപ്ന ലോകം കണ്ടാൽ മതിവരില്ലെന്നുമേ..
കൂടുണ്ട് നിനക്കന്തിയുറങ്ങുവാൻ
കുടിലെന്നു തോന്നുകിലും കൊട്ടാരമാണവ..
പോരുമോ നീയെന്റെ നാടുകാണാൻ..
പോരുന്നോ നീയെന്റെ നാടുകാണാൻ..
അതിഥിയാണിവിടെയെങ്കിലും
പോറ്റുന്നോരീയിടവുമെൻ നാടുതന്നെ..
മലയില്ല മഞ്ഞില്ല പുഴയില്ല കാടില്ലയെങ്കിലും
കാണുകിൽ നീയിതു സ്വർഗ്ഗമെന്നോതിടും..
തെളിഞ്ഞ നീലാകാശത്തിൽ
ശുഭ്രനക്ഷത്രങ്ങളാൽ മാലതീർത്തപോൽ
ശാന്തമാം സാഗരത്തിൽ
പടർന്നു കിടക്കുന്നതെൻ ദേശം..
താഴ്ന്ന് പറന്നീടുകിൽ കാണാം,
തെളിഞ്ഞു വരുന്നൊരാ മായാ പ്രപഞ്ചത്തെ..
പച്ചയും നീലയും കറുപ്പും കലർന്ന ചിറകുകൾ
നീട്ടി പരത്തി കിടക്കും മയിലെന്നു കരുതി
എന്തിന് നിൻ ചിറകുകൾ നാണിച്ചു നിൽക്കണം..
മയിലല്ല, ചിറകല്ല, മായാ സാഗരത്തിൻ
അഭൗമ സൗന്ദര്യ സ്വാഗതമാണത്..
അരികത്തു ചെന്നീടുകിൽ കാണാം
കുഞ്ഞോളങ്ങൾ, ഓടിവന്നുമ്മതന്നു,
പഞ്ചാര മണലുകൾ കട്ടുനക്കിയോടും കുറുമ്പന്മാർ..
അക്കര ദേശത്തെ സങ്കൽപ്പങ്ങളൊന്നുമേ
സ്വപ്നമല്ലെന്നു കണ്ടറിഞ്ഞീടാം..
ഊഴ്ന്നിറങ്ങാം, അഗാധതയിലേക്ക്
അത്ഭുതം കൂറും കാഴ്ചകൾ കണ്ടിടാം..
മത്സ്യ കന്ന്യകമാർ വാണിടും
സ്വപ്ന ലോകം കണ്ടാൽ മതിവരില്ലെന്നുമേ..
കൂടുണ്ട് നിനക്കന്തിയുറങ്ങുവാൻ
കുടിലെന്നു തോന്നുകിലും കൊട്ടാരമാണവ..
പോരുമോ നീയെന്റെ നാടുകാണാൻ..
No comments:
Post a Comment